1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vellappally Nateshan Hatred attack against Muslim league Yoganadam editorial

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

UDF, kerala Elections, Vellappalli nateshan, Kerala News
അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി നടേശന്‍. മലബാര്‍ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടില്‍ യോഗനാദം എഡിറ്റോറിയിലിലാണ് വെള്ളാപ്പള്ളി നടേശന്റെ കടന്നാക്രമണം. ലീഗിന്റെ മതേതര നിലപാടിനെ എതിര്‍ക്കുന്നവരെ മുസ്ലീം വിരുദ്ധരാക്കിയെന്നും മുസ്ലീം ലീഗിന്റെ വര്‍ഗീയതയെ എതിര്‍ത്തതിന് തന്നെ തെരുവില്‍ അധിക്ഷേപിച്ചെന്നും ലേഖനത്തില്‍ പറയുന്നു.
 
 യുഡിഎഫ് അധികാരമേല്‍ക്കുന്നതിന് മുന്‍പെ ലീഗ് കേരളം ഭരിച്ചുതുടങ്ങി. ഭരണത്തിന്റെ മറവില്‍ മതതീവ്രവാദികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുമോ എന്ന് കാത്തിരുന്ന് കാണാം. കെ എം ഷാജി വര്‍ഗീയത ചീറ്റുന്ന നേതാവാണെന്നും ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനുമാണ് ലീഗിന്റെ ശത്രുക്കളെന്നും വെള്ളാപ്പള്ളി പറയുന്നു. മതേതര സമൂഹത്തിന് മുന്നില്‍ മുസ്ലീം ലീഗിന്റെ ഉടുമുണ്ട് അഴിഞ്ഞെന്നും ലീഗ് അഭിനയിക്കുന്ന മതേതരം നാടകമാണെന്നും ലേഖനത്തില്‍ പറയുന്നു.
 
 ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാര്‍ കലാപം നടന്ന നാട്ടിലാണ് ലീഗ് വളര്‍ന്ന് പന്തലിച്ചത്. കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമാക്കി മാറ്റുന്ന തന്ത്രം ഇനി വിലപോവില്ല. മാറാട് കലാപത്തിന് പിന്നിലെ കൈകള്‍ ആരുടേതെന്നറിയാം. സമുദായത്തെ തകര്‍ക്കാന്‍ ഏത് കൊലക്കൊമ്പന്‍ വന്നാലും കൈകാര്യം ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം