1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan UDF Government agenda 2026

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

VD Satheesan
വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണമെന്ന് ഘടകകക്ഷികളോട് നിര്‍ദേശം തേടി മുഖ്യമന്ത്രി വി ഡി സതീശന്‍. എന്തെല്ലാം കാര്യങ്ങളില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നത് രേഖാമൂലം നല്‍കാനാണ് യുഡിഎഫ് യോഗത്തില്‍ സതീശന്‍ ആവശ്യപ്പെട്ടത്.
 
ശനിയാഴ്ച തന്നെ ഓരോ കക്ഷികളും രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ നല്‍കണം. മന്ത്രിമാര്‍ ആരെല്ലാമാകണമെന്ന ചര്‍ച്ചകള്‍ക്കായി എല്ലാ നേതാക്കളും ശനിയാഴ്ച കന്റോണ്മെന്റ് ഹൗസില്‍ എത്തുന്നുണ്ട്. ഈ ഘട്ടത്തില്‍ തന്നെ കാര്യങ്ങള്‍ നിര്‍ദേശിക്കാനാണ് ആവശ്യം. യുഡിഎഫ് തിരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികള്‍ നടപ്പാക്കുക എന്നതാകും പ്രധാന അജണ്ട. ഇതില്‍ കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോലും നിറഞ്ഞു നില്‍ക്കുന്നത്. മെയ് 29ന് നയപ്രഖ്യാപനം നടത്താനാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത്. ജൂണ്‍ അഞ്ചിന് തിരുത്തല്‍ ബജറ്റും അവതരിപ്പിക്കും. ഇതില്‍ ജനപ്രിയമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല