അഭിറാം മനോഹർ|
Last Modified ഞായര്‍, 1 ഫെബ്രുവരി 2026 (12:30 IST)
രാജ്യത്ത് ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഹൈസ്പീഡ് റെയില്‍ കോരിഡോറുകളുടെ പട്ടികയില്‍ ഇടം പിടിക്കാനാവാതെ കേരളം. 2026-27 കേന്ദ്ര ബജറ്റില്‍ ഏഴ് ഹൈസ്പീഡ് റെയില്‍ പാതകള്‍ വികസിപ്പിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ-പുണെ, ഹൈദരാബാദ്‌ബെംഗളൂരു, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി തുടങ്ങിയ പ്രധാന സാമ്പത്തിക, വ്യാവസായിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാതകളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍, യാത്രാ സാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളം ഈ പട്ടികയില്‍ ഇടംപിടിച്ചില്ല.
കേരളം മുന്‍പ് മുന്നോട്ടുവെച്ച സില്‍വര്‍ലൈന്‍ അര്‍ധ ഹൈസ്പീഡ് റെയില്‍ പദ്ധതി ഇന്ത്യന്‍ റെയില്‍വേയുടെ അനുമതി ലഭിക്കാതെ നിലച്ചതോടെ റെയില്‍വേ അനുമതിയോടെ സംസ്ഥാനത്ത് മറ്റൊരു അതിവേഗ പാത വരുമെന്ന പ്രതീക്ഷകളാണ് മലയാളികള്‍ക്കുണ്ടായിരുന്നത്. തിരുവനന്തപുരം-കാസര്‍ഗോഡ് വരെ നീളുന്ന റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) എന്ന ബദല്‍ പദ്ധതി ഡല്‍ഹി-മീററ്റ് മാതൃകയില്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ട് വെച്ചതായും കേന്ദ്രം സമ്മതം മൂളിയതായും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ബജറ്റില്‍ 7 പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നില്‍ പോലും ഇടം നേടാന്‍ കേരളത്തിനായില്ല.
രാജ്യത്തെ ടയര്‍ 2- ടയര്‍ 3 നഗരങ്ങളെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കോറിഡോറുകള്‍ കേന്ദ്രം പ്രഖ്യാപിച്ചത്.