തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പേര്‍ നിരീക്ഷണത്തില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (19:32 IST)

കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പേര്‍ നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ഥിയെയും കാട്ടാക്കട സ്വദേശിയേയുമാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് പനിയുടെ ലക്ഷണം കണ്ടു. നിപയാണോ എന്ന് സംശയം തോന്നിയ വീട്ടുകാരുടെ ആവശ്യ പ്രകാരമാണ് വിദ്യാര്‍ഥിനിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വീട്ടുകാരുടെ ആവശ്യ പ്രകാരമാണ് രണ്ടു പേരുടെയും സ്രവം പരിശോധനക്ക് അയയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഡി.എം.ഒ അറിയിച്ചു. തോന്നക്കലിലെ വൈറോളജി ലാബില്‍ നടത്തുന്ന ഇവരുടെ സ്രവ പരിശോധനയുടെ ഫലം നാളെ രാവിലെ ലഭിച്ചേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :