തിരുവനന്തപുരത്ത് സിപിഎം ഏരിയാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (12:39 IST)
തിരുവനന്തപുരത്ത് സിപിഎം ഏരിയാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. കാട്ടാക്കട ഏരിയാ സെക്രട്ടറി കെ ഗിരിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് വീടിനുനേരെ കല്ലേറുണ്ടായത്.

ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :