സംസ്ഥാനത്ത് ഇതുവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത് 19021 പേര്‍; അനര്‍ഹരായി കണ്ടെത്തുന്നവര്‍ ലിസ്റ്റില്‍ നിന്ന് പുറത്താവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

SIR, Election Commission Kerala, Voters List,Kerala News,എസ്ഐആർ, തിരെഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർ പട്ടിക, കേരളവാർത്ത
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (08:43 IST)
വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണ പ്രക്രിയയുടെ ഭാഗമായി
സംസ്ഥാനത്തൊട്ടാകെ
നടക്കുന്ന ഹിയറിംഗിലൂടെ 19021 പേര്‍ ഇന്ന് വരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഇതില്‍ 2510 പേര്‍ എന്യൂമറേഷന്‍ കാലഘട്ടത്തില്‍ മരണപ്പെട്ടവരും,
989 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരും, 15522 പേര്‍ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു കേല്‍ക്കര്‍ വിശദമാക്കി.

മതിയായ കാരണങ്ങളാല്‍ കൃത്യമായ പരിശോധനയിലൂടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിതെന്നും ഹിയറിംഗ് തുടരുന്നതിനാല്‍ ഈ കണക്കില്‍ വ്യത്യാസം വരുമെന്നും ഹിയറിംഗ് വേളയില്‍ അനര്‍ഹരായി കണ്ടെത്തുന്നവര്‍ ഇനിയും ലിസ്റ്റില്‍ നിന്ന് പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :