പോലീസടക്കമുള്ളവർ പ്രതിക്കൊപ്പം, പ്രായമായ ആളല്ലെ പരാതി പിൻവലിച്ചൂടെ, പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ ഇടനിലക്കാരുടെ സമ്മർദ്ദമെന്ന് അതിജീവിത

PT Kunjumuhammed, Sexual harassment, Kerala News, പിടി കുഞ്ഞുമുഹമ്മദ്, ലൈംഗികാതിക്രമണം, കേരളവാർത്ത
അഭിറാം മനോഹർ|
തിരുവനന്തപുരം: സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരേ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ നിന്ന് പിന്മാറാന്‍ തന്റെ മുകളില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടനിലക്കാര്‍ നിരന്തരം സമീപിച്ചതായും, പ്രതിയുടെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും മുന്നില്‍ വെച്ചാണ് ഇവര്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും അതിജീവിത വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് അതിജീവിതയുടെ വെളിപ്പെടുത്തല്‍. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ പിടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയതായാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി.

പരാതി നല്‍കിയ ആദ്യഘട്ടത്തില്‍ തന്നെ പോലീസിന്റെയും ഭരണസംവിധാനങ്ങളുടെയും ഭാഗത്ത് നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും
അതിജീവിത ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിവരമറിയിച്ചിട്ടും കേസ് രജിസ്റ്റര്‍
ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് കേസെടുത്തത്. കേസ് മനപൂര്‍വം വൈകിപ്പിക്കുകയും കേസ് എടുത്തിട്ടും മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ പ്രതിക്ക് സമയം അനുവദിച്ചെന്നും അതിജീവിത പറയുന്നു.

തി ലഭിക്കുമെന്ന വിശ്വാസം തുടക്കത്തില്‍ തന്നെ തളര്‍ന്നുവെന്നും, എന്നാല്‍ സത്യം പുറത്ത് വരണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ കേസിലെ നടപടികളിലെ കാലതാമസത്തെ വിമര്‍ശിച്ച് വനിതാ ചലച്ചിത്ര കൂട്ടായ്മയായ ഡബ്യുസിസി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല. പോലീസ് മൊഴി രേഖപ്പെടുത്തി 8 ദിവസങ്ങള്‍ക്ക് ശേഷമാണ് എഫ്‌ഐആര്‍ ഇട്ടതെന്നും കേരള വിമന്‍സ് കമ്മീഷന്‍ കേസില്‍ പരാതി സ്വീകരിച്ചെങ്കിലും തുടര്‍ നടപടികള്‍ സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചില്ലെന്നും ഡബ്യുസിസി പറയുന്നു.

പ്രതിയുടെ പ്രായവും ആരോഗ്യാവസ്ഥയും ചൂണ്ടിക്കാട്ടി ഈ വിഷയം അവസാനിപ്പിക്കണം എന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് വന്നത് തനിക്ക് സഹിക്കാനാവാത്ത മാനസിക പീഡനമായി മാറിയെന്നും അതിജീവിത പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :