അനുബന്ധ വാര്‍ത്തകള്‍
- ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റലൈസേഷന് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
- സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവ്; നേതാക്കള്‍ക്ക് നോട്ടീസ് നല്കി
- ശബരിമലയില്‍ നെയ്യ് വില്‍പ്പനയില്‍ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
- ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്ട്രേഷന് റദ്ദാക്കും
- ഡിഎന്‍എ പരിശോധന അനുവദിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യത പരിഗണിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് 'ദി കേരള സ്റ്റോറി 2' ടിക്കറ്റുകള്‍ വിറ്റു
തിരുവനന്തപുരം: വിവാദമായ 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 'ബുക്ക് മൈ ഷോ' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി പശ്ചിമ ബംഗാളിലെ തിയേറ്ററുകളിലാണ് ബുക്കിംഗ് ആരംഭിച്ചത്. ഉള്ളടക്കത്തിന്റെയും പേരിന്റെയും പേരില്‍ വിവാദമായി മാറിയ ചിത്രത്തിന്റെ റിലീസ് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു.
അതേസമയം കോടതി വിധിയെ അനാദരിക്കുന്ന തരത്തിലാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നതെന്ന് വിമര്‍ശനമുണ്ട്. പ്രതിഷേധങ്ങള്‍ കോടതിയെ അറിയിക്കാനാണ് ഹര്‍ജിക്കാരുടെ നീക്കം. ഇത് കോടതിയലക്ഷ്യമാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ന് രാവിലെ 9 മണിക്ക് ചിത്രത്തിന്റെ റിലീസ് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് റിലീസ് മാറ്റിവച്ചു. അനുകൂല വിധി പ്രതീക്ഷിച്ച് സിനിമ ബുക്ക് ചെയ്യാന്‍ സിനിമാ സംഘം നടപടികള്‍ സ്വീകരിച്ചതായാണ് നിഗമനം.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാക്കുന്നതുമാണ് കേരള സ്റ്റോറി 2 ന്റെ പ്രമേയം. ചിത്രത്തിന്റെ പ്രദര്‍ശനം ചോദ്യം ചെയ്ത് കണ്ണൂര്‍ സ്വദേശികളായ ശ്രീദേവ് നമ്പൂതിരിയും അതുല്‍ റോയിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ പുറപ്പെടുവിച്ചത്.