1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Teacher's car hits 10th class student on school ground serious injury protest at malappuram school

അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ ഇടിച്ചു, ഗുരുതര പരിക്ക്, വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ കേസെടുത്ത് പോലീസ്

പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്,അധ്യാപികയുടെ വാഹനമിടിച്ച് പരിക്ക്, മലപ്പുറം സ്കൂൾ വാർത്ത, സ്കൂളിൽ പ്രതിഷേധം,Teacher's car hits student,10th class student injured,Serious accident at school ground,Malappuram school protest
AI Generated
വിദ്യാര്‍ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഇടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. അപകടത്തില്‍ വിദ്യാര്‍ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ അധ്യാപികക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തി.
 
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയുടെ കാലില്‍ അധ്യാപികയുടെ കാര്‍ ഇടിച്ചത്. കുട്ടിയുടെ കാല്‍ മൂന്നിടങ്ങളില്‍ പൊട്ടിയിട്ടുണ്ട്.  മതില്‍ ഇടിഞ്ഞ് വീണാണ് അപകടം പറ്റിയതെന്ന് പറയാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മുറ്റത്ത് പ്രതിഷേധിച്ചതോടെ അധ്യാപകര്‍ സംസാരിക്കുകയും വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയും ചെയ്തു. സംഭവത്തില്‍ കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എംഎസ്പി സ്‌കൂള്‍ അധ്യാപിക ബീഗത്തിനെതിരെ പോലീസ് കേസെടുത്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.
 
 
അടുത്ത ലേഖനം
ഏത് ബങ്കറും തകർക്കും, 13,600 കിലോ ഭാരമുള്ള ബങ്കർ ബസ്റ്ററുകൾ അമേരിക്കയ്ക്ക് മാത്രം സ്വന്തം, ട്രംപ് ഭീഷണിപ്പെടുത്തുമ്പോൾ ഇറാൻ പേടിച്ചേ തീരു