അനുബന്ധ വാര്‍ത്തകള്‍
- അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്നസിനെതിരെ വിമര്‍ശനം
- സ്വകാര്യ ബസുകളെ 'പ്രിയദർശിനി' തകർക്കുന്നു, ഷെഡ്യൂൾ പുനഃക്രമീകരിക്കാനൊരുങ്ങി സർക്കാർ
- എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!
- കരാർ എങ്ങനെ വീണ വിജയന് ലഭിച്ചു?, അന്വേഷണം പിണറായി സർക്കാരിലേക്കും നീട്ടാൻ ഇഡി
- ലക്ഷത്തിൽ ഒരാൾക്കുള്ള സിദ്ധി , വേട്ടയാടലിൽ തളരരുത്, അൻസിബയോട് മാല പാർവതി
പാർട്ടി തിരുത്തിയത് തന്നെ !, തളിപറമ്പിലെ തോൽവിയെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഎം
നിയമസഭ തെരെഞ്ഞെടുപ്പില്‍ തളിപറമ്പ് മണ്ഡലത്തിലെ പരാജയത്തില്‍ പാര്‍ട്ടി നേതാക്കളെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ച പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയുമായി സിപിഎം. കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശന്, കൂവേരി ലോക്കല്‍ കമ്മിറ്റി അംഗമായ ഷൈജു ചാലപ്പുറത്ത് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയപ്പോള്‍ ഷൈജുവിനെ ലോക്കല്‍ കമ്മിറ്റി അംഗത്വത്തില്‍ നിന്നും പുറത്താക്കി. പ്രകാശന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും ജെയിംസ് മാത്യുവിനെയും വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ കമന്റിട്ടിരുന്നു.
തളിപറമ്പ് മണ്ഡലത്തില്‍ പാര്‍ട്ടി സെക്രട്ടറിയായ എം വി ഗോവിന്ദന്റെ ഭാര്യയായ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ പറ്റി തുടക്കത്തിലെ പരാതികളുണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും എതിര്‍പ്പിനെ അവഗണിച്ചായിരുന്നു സ്ഥാനാര്‍ഥിത്വം പാര്‍ട്ടി പ്രഖ്യാപിച്ചത്. ജില്ലാ കമ്മിറ്റിയുടെ നിലപാട് സംസ്ഥാനനേതൃത്വം ചെവികൊള്ളാഞ്ഞതാണ് പരാജയത്തിന് കാരണമെന്ന് പാര്‍ട്ടി സമ്മേളനങ്ങളിലടക്കം ചര്‍ച്ചയായിരുന്നു.