SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

SSLC Result 2025: മാര്‍ച്ച് മൂന്ന് മുതല്‍ മാര്‍ച്ച് 26 വരെയാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ നടന്നത്

SSLC Result 2024 Live Updates
SSLC Result
രേണുക വേണു| Last Modified ചൊവ്വ, 29 ഏപ്രില്‍ 2025 (13:03 IST)

SSLC Result: എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് ഒന്‍പതിനു പ്രഖ്യാപിക്കും. മേയ് രണ്ടാം വാരത്തില്‍ ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രില്‍ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിര്‍ണ്ണയം കഴിഞ്ഞ് മാര്‍ക്ക് എന്‍ട്രി നടപടികള്‍ പൂര്‍ത്തീകരിച്ചുവെന്നും മെയ് ഒന്‍പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

മാര്‍ച്ച് മൂന്ന് മുതല്‍ മാര്‍ച്ച് 26 വരെയാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ നടന്നത്.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :