മദ്യപിച്ചിരുന്നില്ല, ബഷീറിനെ ഇടിച്ച വാഹനം ഓടിച്ചത് വഫ; ശ്രീറാം വെങ്കിട്ടരാമൻ

എസ് ഹർഷ| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (17:55 IST)
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് താനല്ലെന്ന് സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍. ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലാണ് താനല്ല വാഹനമോടിച്ചിരുന്നതെന്ന് ശ്രീറാം പറയുന്നത്.

മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പില്‍ ശ്രീറാം പറയുന്നു. അപകടം നടക്കുമ്പോൾ താൻ മദ്യപിച്ചില്ലെന്നും മദ്യത്തിന്റെ അംശം കണ്ടെത്താൻ പൊലീ‍സിനും സാധിച്ചില്ലെന്ന് കത്തിൽ പറയുന്നു.

കൂടെയുണ്ടായിരുന്നത് സുഹൃത്താണെന്നും അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് വഫയാണെന്നും ശ്രീറാം പറയുന്നു. അതേസമയം, ശ്രീറാം ആണ് കൊല്ലപ്പെടാൻ കാരണമായ അപകടത്തിൽ വാഹനം ഓടിച്ചിരുന്നതെന്നാണ് നൽകിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :