വിഴിഞ്ഞം: പ്രശ്‌നങ്ങള്‍ക്ക് കാരണം മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിയാതെ പോയതാണെന്ന് തരൂര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (10:23 IST)
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കാരണം മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിയാതെ പോയതാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം-

ഇന്നലത്തെ അതിക്രമങ്ങളെ അപലപിക്കുമ്പോള്‍ തന്നെ, നമ്മുടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഒരു ശരിയായ പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിയാതെ പോയതാണ്
ഇത്തരം പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്.
ഇതില്‍ ഏറ്റവും നിര്‍ഭാഗ്യകരം എന്താണെന്ന് വെച്ചാല്‍ ലത്തീന്‍ കത്തോലിക്ക സഭയുടെ ബഹുമാന്യരായ ആര്‍ച്ച് ബിഷപ്പ് നെറ്റോ അടക്കം പല വൈദികരെയും പ്രതികളാക്കിയാണ് എഫ് ഐ ആര്‍ തയ്യാറാക്കിയത് എന്നതാണ്.
മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന വിവിധമായി പ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരം വളരെ പെട്ടെന്ന് തന്നെ കാണാനും, സഭാ അധ്യക്ഷന്മാരെയും വൈദികരെയും കുറ്റവാളികളാക്കിയ നടപടി പുനഃപരിശോധിക്കാനും സംസ്ഥാന സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :