അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
- വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
- മലപ്പുറത്ത് എംടിഎംഎക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവ്; നാട്ടുകാര്‍പിടികൂടി കൈകാലുകള്‍ കെട്ടിയിട്ടു
- സാമ്പത്തിക തട്ടിപ്പ് കേസ്; ഷാൻ റഹ്മാനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും
- മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി
ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 വർഷം കഠിന തടവ്
കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി. 61 വർഷം കഠിന തടവും 67500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി. ഏഴാംക്ലാസുകാരിയായ പെൺകുട്ടിയെയാണ് കടയ്ക്കൽ ഇടത്തറ സ്വദേശിയായ അമ്പു എന്ന് വിളിക്കുന്ന നീരജ് പീഡിപ്പിച്ചത്.
ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നീട് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രതി ഫോണിൽ പകർത്തുകയും ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
കടയ്ക്കൽ പൊലീസ് അതിവേഗം പ്രതിയെ പിടികൂടി അന്വേഷണം പൂർത്തിയാക്കുകയായിരുന്നു. 2022 ജൂൺ 23നായിരുന്നു കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞദിവസമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്.