ശബരിമലയിലേക്ക് ശര്‍ക്കരയുമായി വന്ന ട്രാക്ടര്‍ മറിഞ്ഞു, ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (10:27 IST)
ശബരിമല സന്നിധാനത്തിലേക്ക് ശര്‍ക്കര കയറ്റി വന്നിരുന്ന ട്രാക്ടര്‍ മറിഞ്ഞു. വാഹനം സഞ്ചരിച്ച പാതയില്‍ നിന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കുഴിയിലേക്ക് മറിഞ്ഞ ട്രാക്ടറില്‍ നിന്നും ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറിന് നിസ്സാര പരിക്കുകള്‍ ഉണ്ടായിരുന്നുള്ളൂ. പമ്പയില്‍ നിന്നും സന്നിധാനത്തിലേക്ക് സ്വാമി അയ്യപ്പന്‍ റോഡ് വഴി ആയിരുന്നു ട്രാക്ടര്‍ പോയത്. ചരല്‍മേടിന് സമീപത്ത് വെച്ചായിരുന്നു അപകടം.

ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ട്രാക്ടര്‍ പുറത്തെടുത്തു. സന്നിധാനത്തിലേക്ക് സാധനങ്ങള്‍ എത്തിക്കുവാനായി പ്രത്യേകമായി തയ്യാറാക്കിയ ട്രാക്ടറുകളില്‍ ഒന്നായിരുന്നു ഇത്.

പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിന് നേരെ കല്ലേറുണ്ടായി. ബസ്സിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. പത്തനംതിട്ട ജില്ലയിലെ അത്തിക്കയത്ത് രാത്രിയോടെ ആയിരുന്നു സംഭവം. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു വണ്ടിയില്‍ ഉണ്ടായിരുന്നത്. ബൈക്കുകളില്‍ എത്തിയ രണ്ട് ആളുകളാണ് ബസ്സിന് നേരെ കല്ലുകള്‍ എറിഞ്ഞത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :