കുറ്റിപ്പുറം|
JJ|
Last Modified ചൊവ്വ, 14 ജൂലൈ 2015 (14:53 IST)
മുക്കുപണ്ടം പണയം വെച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ മുന്‍ ബാങ്ക് മാനേജര്‍ ആത്മഹത്യ ചെയ്തു. ജില്ല സഹകരണ ബാങ്കിന്‍റെ കുറ്റിപ്പുറം ശാഖയില്‍ ഒരു കോടിയിലേറെ രൂപയ്ക്ക് മുക്കുപണ്ടം പണയം വെച്ച കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ബാങ്കിലെ മുന്‍ മാനേജര്‍ ആണ് ആത്മഹത്യ ചെയ്‌തത്.
മാനേജറെ കബളിപ്പിച്ചാണ് മുക്കുപണ്ടം പണയം വെച്ചതെന്നും ഇതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്നുമാണ് സൂചന. കുറ്റിപ്പുറം ശാഖ മുന്‍ മാനേജര്‍ പാണ്ടികശാല സ്വദേശി നീല മനയില്‍ കിഷോര്‍ (47) നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറ്റിപ്പുറം സ്വദേശി വിനോദ് കുമാര്‍ 1.35 കോടി രൂപക്കുള്ള
മുക്കുപണ്ടം ജില്ല സഹകരണ ബാങ്ക് കുറ്റിപ്പുറം ശാഖയില്‍
പണയം വെച്ചത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കിഷോര്‍ അടക്കം മൂന്നു ബാങ്ക് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതേ പ്രതി കുറ്റിപ്പുറം ഫെഡറല്‍ ബാങ്കിലും എട്ടു ലക്ഷത്തോളം രൂപയ്ക്ക് മുക്കുപണ്ടം വെച്ചതായും സൂചനയുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനുള്ള പൊലീസ് ശ്രമങ്ങള്‍ക്കിടെയാണ് മുന്‍ മാനേജറുടെ ആത്മഹത്യ.