വെള്ള, നീല കാര്‍ഡുകള്‍ക്കുള്ള സ്പെഷ്യല്‍ അരി വിതരണം അവസാനിപ്പിച്ചു

തിരുവനന്തപുരം| എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (12:47 IST)
ലോക്ക് ഡൗണ്‍
പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കി വന്നിരുന്ന സ്പെഷ്യല്‍ അരി വിതരണം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു.നിലവില്‍ ലോക്ക് ഡൗണ്‍
നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ആരംഭിച്ചതിനാലാണ് ഈ നടപടി.

നിലവിലെ പുതുക്കിയ സംവിധാനം അനുസരിച്ച്
ഈ മാസം മുതല്‍ നീലക്കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും രണ്ടുകിലോ അരിവീതം കിലോയ്ക്ക് നാല് രൂപ നിരക്കിലും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് മൂന്നു കിലോ അരി 10.90 രൂപാ നിരക്കിലും മാത്രമാവും
ലഭിക്കുക.

അതെ സമയം ഇതിനു പുറമെ ഇരു കാര്‍ഡുകള്‍ക്കും ആട്ട ഒരു കിലോ മുതല്‍ മൂന്നു കിലോ വരെ കിലോയ്ക്ക് 17 രൂപാ നിരക്കില്‍ ലഭിക്കും.അതിനൊപ്പം വരുന്ന മാസം മുതല്‍ വെള്ള കാര്‍ഡുകാരുടെ വിഹിതത്തില്‍ വര്‍ദ്ധന വരുത്തുന്നത് പരിശോധിക്കും എന്നാണ് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചതോടെ വെള്ള, നീല കാര്‍ഡുകാര്‍ക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കുന്നതുമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :