ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണം; രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കും
ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്തിന്റെ ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണമെന്ന് അഭിഭാഷകന്‍ കോടതിയെ സമീപിക്കും. ഇന്നലെ പോലീസ് രഞ്ജിത്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു. കുറ്റകൃത്യം നടന്ന ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ കാരവാനിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്.
മൂന്നുദിവസമായി ജയിലില്‍ തുടരുന്ന രഞ്ജിത്തിന്റെ റിമാന്‍ഡ് അടുത്താഴ്ച വരെ നീട്ടിയിട്ടുണ്ട്. താന്‍ കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നാണ് രഞ്ജിത്ത് പോലീസിന് മുന്നില്‍ ആവര്‍ത്തിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയാണ് രഞ്ജിത്ത് എന്ന് അഭിഭാഷകന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പറഞ്ഞു. നടിക്ക് വേഷം കൊടുക്കാത്തതിനുള്ള പകയാണ് ഇതൊന്നും താന്‍ കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നും ഗൂഢാലോചനയും വ്യാജ പരാതിയുമാണെന്നും രഞ്ജിത്ത് പോലീസിനോട് പറഞ്ഞു.
അതേസമയം സംഭവദിവസം സെറ്റില്‍ ഉണ്ടായിരുന്നവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.