രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

ഒരു ഘട്ടത്തിലും ആരും രാഹുലിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Rahul Mamkootathil and Ramesh Chennithala
Rahul Mamkootathil and Ramesh Chennithala
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 25 നവം‌ബര്‍ 2025 (11:05 IST)
രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതില്‍ അതൃപ്തി പ്രകടമാക്കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ കോണ്‍ഗ്രസിന് പുറത്താണെന്നും പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ഘട്ടത്തിലും ആരും രാഹുലിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. രാഹുലിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ നിലവിലെ പാര്‍ട്ടി അച്ചടക്ക നടപടി കടുപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. രാഹുലിനെതിരെ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാഹുല്‍ മാങ്കോട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താണെന്നും സര്‍ക്കാരിന് ഏത് തീരുമാനവും എടുക്കാന്‍ ഉള്ള സാഹചര്യം ഉണ്ടെന്നും അതിനുപകരം സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ട ആള്‍ക്കാര്‍ ബാക്കിയുള്ളവരെ ഉപദേശിക്കാന്‍ അല്ല നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :