നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ചു; വിശ്വാസത്തിന്റെ ഭാഗമാണിതെന്ന് കുട്ടിയുടെ അച്ഛൻ, പിതാവിനും സിദ്ധനുമെതിരെ കേസ്

ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്| aparna shaji| Last Modified ശനി, 5 നവം‌ബര്‍ 2016 (11:14 IST)
നവജാത ശിശുവിന് നിഷേധിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റ്ർ ചെയ്തു. കുട്ടിയുടെ അച്ഛൻ അബൂബക്കർ, സിദ്ധൻ മുക്കം കളന്തോട് ഹൈദ്രോസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

മുക്കം ഓമശേരി ചക്കരം‌കണ്ടി വീട്ടില്‍ അബൂബക്കറാണ് വിശ്വാസത്തിന്റെ പേരില്‍ തന്റെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് നിഷേധിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.54ന് ജനിച്ച കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15ന് ശേഷമാണ്. ഇത്രയും സമയം മുലപ്പാല്‍ കുടിക്കതിരുന്നാലും കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നാണ് അച്ഛന്‍ അബൂബക്കറുടെ വാദം.

വിശ്വാസത്തിന്റെ ഭാഗമായിട്ടാണിതെന്നായിരുന്നു പിതാവിന്റെ വാദം. കുഞ്ഞിന് മുലപ്പാൽ നൽകരുതെന്ന് പറഞ്ഞ സിദ്ധനേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം വാർത്തയായതോടെ ബാലവകാശ കമ്മിഷൻ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഇരുവർക്കുമെതിരെ ബാലവകാശ കമ്മിഷൻ കേസെടുക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :