1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi vijayan faces sharp criticism at CPM district secretariat

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

തളിപറമ്പില്‍ പി കെ ശ്യാമളയെ മത്സരിപ്പിച്ചത് നേതൃത്വത്തിന്റെ പിഴവാണെന്നും വിമര്‍ശനമുയര്‍ന്നു.

Pinarayi Vijayan, CPM, KK Shailaja, Kannur District
സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയിലും പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. പിണറായി വിജയന്റെ ശൈലി തോല്‍വിക്ക് കാരണമായെന്നും പാര്‍ട്ടി ജയിച്ചാലും കെ കെ ശൈലജ വിജയിക്കരുതെന്ന് ചില നിര്‍ബന്ധം കാട്ടിയെന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. തളിപറമ്പില്‍ പി കെ ശ്യാമളയെ മത്സരിപ്പിച്ചത് നേതൃത്വത്തിന്റെ പിഴവാണെന്നും വിമര്‍ശനമുയര്‍ന്നു.
 
 പാര്‍ട്ടി നേതൃത്വം തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്നതിന് പയ്യന്നൂരും തളിപറമ്പും ഉദാഹരണങ്ങളാണ്. രക്തസാക്ഷി ഫണ്ട് സംബന്ധിച്ച് ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടിയുടെ വിശദീകരണം ജനം ഉള്‍കൊണ്ടില്ല. മുഖ്യമന്ത്രിയുടെ പല വാക്കുകളും തിരിച്ചടിയായി. കെ കെ രാഗേഷ് ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പരാജയമാണെന്നും ജില്ലാ കമ്മിറ്റിയില്‍ ആരോപണമുയര്‍ന്നു.
 
അതേസമയം സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണുണ്ടായത്. മുന്‍ സെക്രട്ടറിമാരെ അപേക്ഷിച്ച് ബിനോയ് വിശ്വം കൃത്യസമയത്ത് നിലപാട് പറയുന്നതില്‍ പരാജയമായെന്നും സെക്രട്ടറിയുടെ നിലപാടുകളില്‍ പലതും പാര്‍ട്ടിയെ പരിഹാസ്യമാക്കിയെന്നും വിമര്‍ശനം വന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അടിസ്ഥാന വര്‍ഗത്തെ മറന്നെന്നും കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ