തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2014 (16:22 IST)
തിരുവനന്തപുരം മണ്ഡലത്തിലെ ലോക്‌സഭാ സീറ്റ് നൽകിയതിൽ സിപിഐ നേതാക്കൾ കോഴവാങ്ങിയ വിവാദവുമായി ബന്ധപ്പെട്ട് സിപിഐ
നല്‍കിയ ഹര്‍ജി
ലോകായുക്ത തള്ളി. ഇതോടെ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും, ഉദ്യോഗസ്ഥർക്ക് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനെ ചോദ്യം ചെയ്യാമെന്നും വ്യക്തമായി. അതേസമയം അതേസമയം രേഖകൾ പിടിച്ചെടുക്കണമെന്ന ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു.
സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട് പാർട്ടിയുടെ മിനിട്ട്സ് പിടിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ സിപിഐ നൽകിയ ഹർജിയാണ് തള്ളിയത്. കേസിന്റെ മുന്നോട്ടുള്ള അന്വേഷണ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം രേഖകള്‍ നല്‍കാന്‍ സിപിഐ തയ്യാറായില്ലെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കാനും ഉത്തരവില്‍ വ്യക്തമാക്കി. വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രി സി ദിവാകരൻ, ജില്ലാ കൗൺസിൽ അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ അഡ്വ പി രാമചന്ദ്രൻ നായർ, സ്ഥാനാർത്ഥിയായ ഡോ ബെനറ്റ് എബ്രഹാം എന്നിവരാണ് വിവാദത്തില്‍ പെട്ട സിപിഐ നേതാക്കൾ.
തിരുവനന്തപുരം മണ്ഡലത്തിലെ ലോക്‌സഭാ സീറ്റ് നൽകിയതിൽ സിപിഐ നേതാക്കൾ കോഴവാങ്ങിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ചിറയിൻകീഴ് സ്വദേശി ഷംനാദാണ് പരാതി നൽകിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.