പി രാമചന്ദ്രന്‍ നായര്‍ സിപിഐ വിട്ടു

തിരുവനന്തപുരം| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (12:42 IST)
തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായ പി രാമചന്ദ്രന്‍ നായര്‍ സിപിഐ വിട്ടു. പേയ്മെന്റ് സീറ്റ് വിവാദത്തെത്തുടര്‍ന്ന് പി രാമചന്ദ്രന്‍ നായരെ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു.

പേയ്മെന്‍റ് സീറ്റ് വിവാദത്തില്‍ ലോകായുക്ത നടപടി സ്വാഗതംചെയ്യുന്നുവെന്ന് സ്ഥാനാര്‍ഥിയാക്കിയതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റിനാണ്.സിപി ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളെ പ്രതികളാക്കണം.ഈ ആവശ്യമുന്നയിച്ച് ലോകായുക്തയെ സമീപിക്കുമെന്നും പി രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

ബെന്നറ്റിന്‍റെ സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ പന്ന്യനെ ശാസിച്ചിരുന്നെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിപിഐ സെക്രട്ടേറിയറ്റിനെയും ശാസിച്ചിരുന്നെന്നും പി രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. 2009ല്‍ തിരുവനന്തപുരത്തെ സി.പി.ഐയുടെ ലോക്സഭ സ്ഥാനാര്‍ഥിയായിരുന്നു രാമചന്ദ്രന്‍ നായര്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :