തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 26 ഫെബ്രുവരി 2016 (11:50 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 25 സീറ്റു നല്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡിനോട് ആണ് യൂത്ത് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയും സംസ്ഥാനനേതൃത്വം എ ഐ സി സിക്ക് കൈമാറി.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്,
നേതാക്കളായ സി ആര്‍ മഹേഷ്, ആദം മുല്‍സി, ഇഫ്‌തിക്കര്‍ എന്നിവര്‍ക്ക് സീറ്റ് നല്‌കണമെന്നാണ് ആവശ്യം. ഡീന്‍ കുര്യാക്കോസിന് പീരുമേട്, സി ആര്‍ മഹേഷിന് കരുനാഗപ്പള്ളി, ആദം മുല്‍സിക്ക് ബേപ്പൂര്‍, വിദ്യ ബാലകൃഷ്‌ണന് കോഴിക്കോട്, ഇഫ്‌തിക്കറിന് തവനൂര്‍ എന്നീ മണ്ഡലങ്ങള്‍ നല്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് എ ഐ സി സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റിനായുള്ള പോരാട്ടം കനക്കുകയാണ്. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ യു ഡി എഫില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുസ്ലിംലീഗും കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് 25 സീറ്റുകള്‍ എന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.