നെടുമങ്ങാട് ഫ്‌ളാറ്റിനുള്ളില്‍ യുവാവും യുവതിയും തീകൊളുത്തി ആത്മഹത്യചെയ്തു; യുവതിയുടെ മകള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 മെയ് 2022 (08:56 IST)
നെടുമങ്ങാട് ഫ്‌ളാറ്റിനുള്ളില്‍ യുവാവും യുവതിയും തീകൊളുത്തി ആത്മഹത്യചെയ്തു. ആനാട് സ്വദേശികളായ ബിന്ദു(29), അഭിലാഷ്(38) എന്നിവരാണ് മരിച്ചത്. യുവതിയുടെ ആറുവയസുകാരി മകള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വിവാഹമോചനം നേടിയ ശേഷം ബിന്ദു അഭിലാഷിനൊപ്പമാണ് താമസിച്ചുവരുന്നത്. അഭിലാഷ് അവിവാഹിതനാണ്. വിദേശത്തായിരുന്ന അഭിലാഷ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :