80 കാരിയുടെ മരണത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (19:42 IST)
മാവേലിക്കര: എൺപതുകാരിയുടെ മരണത്തിൽ സംശയം തോന്നി അന്വേഷണം നടത്തിയ പോലീസ് മകനെ അറസ്റ്റ് ചെയ്തു. തെക്കേക്കരയിൽ കഴിഞ്ഞ ദിവസം നടന്ന സംസ്കാരത്തിനിടെയാണ് വയോധികയുടെ മൃതദേഹം പോലീസ് കസ്റ്റഡിയിലെടുത്തു പോസ്റ്റുമാർട്ടത്തിനയച്ചത്, തുടർന്ന് മരണം കൊലപാതകമെന്ന് തെളിഞ്ഞു.

ചെറുകുന്നം ലക്ഷംവീട് കോളനിയിലെ കന്നിമേൽ പറമ്പിൽ ചിന്നമ്മയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. തുടർന്ന് മകൻ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിന്നമ്മയുടെ മൃതദേഹം രാത്രിയ് ഒമ്പതു മണിക്ക് സംസ്ക്കാര ചടങ്ങിന് എടുത്തത്.

എന്നാൽ മരണത്തിൽ സംശയം തോന്നിയ സമീപ വാസികൾ പോലീസിൽ പരാതി നൽകി. തുടർന്ന് കുറത്തിക്കാട് പോലീസ് എത്തുകയും സംശയം തോന്നി മൃതദേഹം പോസ്റ്റുമാർട്ടത്തിനയയ്ക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തു ഞെരിച്ചു ചിന്നമ്മ കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ സന്തോഷിനെ പോലീസ് പിടികൂടിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :