എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ സംഭവത്തില്‍ എസ്‌ഐക്കെതിരെ അന്വേഷണം.

police
police
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 നവം‌ബര്‍ 2025 (09:21 IST)
എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ സംഭവത്തില്‍ എസ്‌ഐക്കെതിരെ അന്വേഷണം. കോഴിക്കോട് റൂറലിലെ നാദാപുരം സബ് ഡിവിഷനിലുള്ള പോലീസ് സ്റ്റേഷനില്‍ രണ്ടാഴ്ചമുമ്പാണ് സംഭവം നടന്നത്. ഈ എസ്‌ഐക്കെതിരെ മുന്‍പും സമാനമായ ആരോപണം ഉണ്ടായിട്ടുണ്ട്.

പിടിയിലായ ആളുടെ പേഴ്‌സില്‍ ഉണ്ടായിരുന്ന 15,000 രൂപയില്‍ 4500 രൂപ മാത്രമേ തൊണ്ടിമുതലുകള്‍ ചേര്‍ക്കുന്ന മഹസറില്‍ രേഖപ്പെടുത്തിയിട്ടുള്ളു എന്നാണ് ആരോപണം. എംഡിഎംഎയുമായി അറസ്റ്റിലായ വ്യക്തിയുടെ പരാതിയെ തുടര്‍ന്നാണ് എസ്‌ഐക്കെതിരെ അന്വേഷണം ആരംഭിച്ചത്.

ആരോപണം ഉണ്ടായതോടെ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് എസ്പി മാറ്റി നിയമിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :