ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (10:22 IST)
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മലപ്പുറം കുറ്റിപ്പുറത്തായിരുന്നു സംഭവം. തിരൂര്‍ പുറത്തൂര്‍ സ്വദേശി റഷീദാണ്(48) പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി കുറ്റിപ്പുറം മറവഞ്ചേരിയില്‍ പട്രോളിങ്ങിനിറങ്ങിയ പോലീസുകാരനാണ് റഷീദ് കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത്.

പട്രോളിങ്ങിനിറങ്ങിയ പോലീസുകാര്‍ അസാധാരണ സാഹചര്യത്തില്‍ കുറ്റിക്കാടിന് അരികിലായി കാര്‍ പാര്‍ക്ക് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടു. കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് റഷീദ് എന്ന ആള്‍ 17 വയസ്സ് പ്രായം വരുന്ന കുട്ടിയെ പീഡിപ്പിച്ചത്. പോലീസ് എത്തിയത് മനസ്സിലാക്കിയതും റഷീദ് ഓടി രക്ഷപ്പെട്ടു.

ബന്ധുക്കള്‍ക്കൊപ്പം കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. 17 കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രതിയെ പിടികൂടി.പുറത്തൂരിലെ വീടിന് സമീപത്ത് നിന്നാണ് ഇയാളെ പിടിച്ചത്. തിരൂര്‍ പുറത്തൂര്‍ മണല്‍ പറമ്പില്‍ റഷീദ് ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ആളാണ്.

പോലീസുകാര്‍ തന്നെയാണ് സാക്ഷികള്‍, പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :