രാഷ്ട്രീയം വേറെ സൗഹൃദം വേറെ: പഴയ സഹപ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എം ബി രാജേഷ്

അഭിറാം മനോഹർ| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (12:28 IST)
പാർലമെൻ്റിലെ പഴയ സഹപ്രവർത്തകർക്കൊപ്പമുള്ള സൗഹൃദനിമിഷങ്ങൾ പങ്കുവെച്ച് മുൻ എംപിയും നിലവിലെ കേരളാ സ്പീക്കറുമായ എം ബി രാജേഷ്. സെൻട്രൽ ഹാളിൽ രാഹുൽ ഗാന്ധി,കനിമൊഴി. കെ സി വേണുഗോപാൽ തുടങ്ങിവരുമായി സൗഹൃദം പങ്കുവെയ്ക്കുന്ന ചിത്രമാണ് എം ബി രാജേഷ് പങ്കുവെച്ചത്.

ഔദ്യോഗിക കാര്യങ്ങൾക്കായി ഡളിയിൽ എത്തിയതാണെന്നും ഈ പാർലമെൻ്റ് സമ്മേളനത്തിന് ശേഷം അടുത്ത പാർലമെൻ്റ് സമ്മേളനം മുതൽ പുതിയ പാർലമെൻ്റ് മന്ദിരത്തിലാകും പാർലമെൻ്റ് പ്രവർത്തിക്കുക എന്നതിനാലാണ് പഴയ സഹപ്രവർത്തകരെ കാണാൻ സെൻട്രൽ ഹാളിൽ എത്തിയതെന്നും എം ബി രാജേഷ് പറയുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :