മേയറെ തിരെഞ്ഞെടുത്തത് കെപിസിസി മാനദണ്ഡങ്ങൾ പാലിക്കാതെ,നേതൃത്വം മറുപടി പറണമെന്ന് ദീപ്തി മേരി വർഗീസ്

Kochi Mayor, KPCC, DCC, Deepti mary varghese,Kerala News,കൊച്ചി മേയർ, കെപിസിസി, ഡിസിസി, ദീപ്തി മേരി വർഗീസ്
അഭിറാം മനോഹർ| Last Modified ബുധന്‍, 24 ഡിസം‌ബര്‍ 2025 (12:20 IST)
കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പുതിയ മേയറെ തിരെഞ്ഞെടുത്തത് കെപിസിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. നേതൃത്വം നല്‍കിയവരാണ് ഇതിന് മറുപടി പറയേണ്ടതെന്ന് പറഞ്ഞ ദീപ്തി കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയതില്‍ സുതാര്യതയില്ലായിരുന്നുവെന്നും കുറ്റപ്പെടുത്തി.


കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. കൗണ്‍സിലര്‍മാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താനായിട്ടില്ല. സുതാര്യമായ തിരെഞ്ഞെടുപ്പാണ് നടന്നിരുന്നതെങ്കില്‍ തീരുമാനം മറ്റൊന്നായേനെയെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. നിരാശയില്ല, പരാതികളുമില്ല. 2 മേയര്‍മാര്‍ക്കും പൂര്‍ണ്ണമായ പിന്തുണ നല്‍കും. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വന്നത്. നടപടിക്രമങ്ങള്‍ പാലിക്കാത്തതില്‍ അഭിപ്രായം പറയേണ്ടത് കെപിസിസിയും ജില്ലാ നേതൃത്വവുമാണ്. ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :