പരക്കെ മഴയ്ക്ക് സാധ്യത; ഇടിമിന്നലും കാറ്റും, വേണം ജാഗ്രത

രേണുക വേണു| Last Modified വെള്ളി, 13 മെയ് 2022 (08:40 IST)

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും മഴ ലഭിക്കും. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ ന്യൂനമര്‍ദമായി മധ്യ ആന്ധ്രയില്‍ തുടരുകയാണ്. സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഇടയുണ്ട്. ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :