സുല്‍ഫത്ത് മമ്മൂട്ടിയുടെ പിതാവ് അന്തരിച്ചു

കബറടക്കം ഇന്നു രാത്രി എട്ട് മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബര്‍സ്ഥാനില്‍ നടക്കും

Mammootty, Sulfath Mammootty, Sulphath Mammoottys father died, Mammoottys father in law passes away, Mammoottyude Bharya Pithavu Antharichu, മമ്മൂട്ടി, മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു, സുല്‍ഫത്ത് മമ്മൂട്ടിയുടെ പിതാവ് അന്തരിച്ചു
Kochi| രേണുക വേണു| Last Modified ബുധന്‍, 11 ജൂണ്‍ 2025 (11:55 IST)
PS Abu

നടന്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിന്റെ പിതാവ് പി.എസ്.അബു (92) അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അന്ത്യം.

കബറടക്കം ഇന്നു രാത്രി എട്ട് മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബര്‍സ്ഥാനില്‍ നടക്കും. മട്ടാഞ്ചേരിയിലെ സ്റ്റാര്‍ ജങ്ഷനിലുള്ള വസതിയില്‍ നിന്നാണ് കബറടക്ക ചടങ്ങുകള്‍ ആരംഭിക്കുക. ചെന്നൈയിലുള്ള മമ്മൂട്ടിയും കുടുംബവും കൊച്ചിയില്‍ എത്തിയേക്കും.

പരേതയായ നബീസയാണ് ഭാര്യ. മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്

മരുമക്കള്‍: മമ്മൂട്ടി, സലീം, സൈനുദ്ദീന്‍, ജമീസ് അസീബ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :