നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു; അഞ്ച് മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കില്ല

KB Ganeshkumar, Conductor Suspension, KSRTC Controll room,Kerala News,ഗണേഷ്കുമാർ, കെഎസ്ആർടിസി, കെഎസ്ആർടിസി കൺട്രോൾ റൂം, ജീവനക്കാർക്ക് സസ്പെൻഷൻ
Ganesh Kumar
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 26 ജനുവരി 2026 (17:48 IST)
തിരുവനന്തപുരം: അഞ്ച് തവണ ഗതാഗത നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള കേന്ദ്ര ഭേദഗതി കേരളത്തില്‍ ഉടന്‍ നടപ്പാക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇത് തിരിച്ചടിയാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്‍വാങ്ങല്‍. കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ കേന്ദ്ര ഭേദഗതി സംസ്ഥാനത്ത് നടപ്പിലാക്കൂ എന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അറിയിച്ചു.

ചലാന്‍ അടയ്ക്കുന്നതിന് വാഹന ഉടമകള്‍ക്ക് പ്രത്യേക കിഴിവ് നല്‍കുന്ന കാര്യം മോട്ടോര്‍ വാഹന വകുപ്പ് പരിഗണിക്കുന്നുണ്ട്. നിരവധി ചലാനുകളുടെ തുക കൂടിച്ചേരുന്നതിനാല്‍ മിക്ക ആളുകളും ചലാന്‍ അടയ്ക്കുന്നില്ല. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയോ മറ്റ് ഓപ്ഷനുകളിലൂടെയോ തുക കുറച്ചാല്‍ വാഹന ഉടമകള്‍ ചലാന്‍ അടയ്ക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് കരുതുന്നു.
ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമം അനുസരിച്ച്, ചലാനുകള്‍ കുടിശ്ശിക വരുത്തിയാല്‍ വാഹന്‍, സാരഥി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും തടയാന്‍ കഴിയും.

നികുതി മാത്രമേ അടയ്ക്കാന്‍ കഴിയൂ. വാഹനത്തിന്റെ ഇന്‍ഷുറന്‍സും മലിനീകരണ പരിശോധനയും നടത്താന്‍ കഴിയില്ല. വാഹനം പിടിച്ചെടുക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ അതും ചെയ്യാന്‍ കഴിയും. ഇന്‍ഷുറന്‍സും നികുതിയും അടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കാമെന്ന വ്യവസ്ഥ പരിഷ്‌കരിച്ചാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :