ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അഭിഭാഷകന്‍ ബെയിലിന്‍ ദാസിന് ജാമ്യമില്ല

തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായ കാണുന്നുവെന്നും അതിക്രമത്തില്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ബെയ്‌ലിന്‍ ദാസിനെ കോടതി റിമാന്‍ഡ് ചെയ്തത്.

Vanchiyoor court assault case,Bailyn Das lawyer suspension,Kerala senior lawyer beats junior,Vanchiyoor Bar Association action,Lawyer assault in Kerala court,Kerala Bar Council suspension,വഞ്ചിയൂർ കോടതി മർദനം,ബെയ്ലിൻ ദാസ് സസ്പെൻഷൻ,ജൂനിയർ അഭിഭാഷകയെ മർ
Vanchiyoor court assault case
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 16 മെയ് 2025 (13:23 IST)
ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസിന് ജാമ്യമില്ല. ഇയാളെ ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു. കൂടാതെ നാളെ പരിഗണിക്കും. തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായ കാണുന്നുവെന്നും അതിക്രമത്തില്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ബെയ്‌ലിന്‍ ദാസിനെ കോടതി റിമാന്‍ഡ് ചെയ്തത്.

അതേസമയം ജൂനിയര്‍ അഭിഭാഷക ശ്യാമിലിയുടെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായതിനെത്തുടര്‍ന്ന് പെട്ടെന്നുള്ള ദേഷ്യത്തിലാണ് മര്‍ദ്ദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നും പ്രതിഭാഗം വാദിച്ചു. ഓഫീസില്‍ ഉണ്ടായിരുന്ന എത്രപേര്‍ എനിക്ക് അനുകൂലമായി സാക്ഷി പറയുമെന്ന് അറിയില്ലെന്നും ബെയിലിന്‍ ദാസിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ തീര്‍ച്ചയായും സ്വാധീനിക്കുമെന്നും അഭിഭാഷക ശ്യാമിലി പറഞ്ഞു.

നീതി ഇപ്പോള്‍ തന്നെ കിട്ടിക്കഴിഞ്ഞു. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. കോടതി എന്ത് തീരുമാനം എടുത്താലും തൃപ്തിയായിരിക്കുമെന്നും മര്‍ദ്ദനമേറ്റ ശ്യാമിലി പറഞ്ഞു. ശ്യാമിലിയാണ് തന്നെ ആദ്യം ആക്രമിച്ചതെന്നാണ് ബെയിലിന്‍ പറഞ്ഞത്. അഞ്ചു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ പോലീസ് എത്തിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :