കെപിസിസി അധ്യക്ഷന്‍ നുണ പറയുന്നു, പുറത്താക്കിയെന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല: കെ.വി.തോമസ്

രേണുക വേണു| Last Modified വെള്ളി, 13 മെയ് 2022 (08:23 IST)

തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് കെ.വി.തോമസ്. എഐസിസിയാണ് തന്നെ പുറത്താക്കേണ്ടതെന്നും കെപിസിസി അധ്യക്ഷന്‍ നുണ പറയുകയാണെന്നും തോമസ് പറഞ്ഞു.

'കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ നിന്ന് എന്നെ മാറ്റാനാവില്ല. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയാലും എല്‍ഡിഎഫിലേക്ക് പോകില്ല,' കെ.വി.തോമസ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :