ശിവശങ്കരനെതിരായ ഇഡിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി: കെ.സുരേന്ദ്രന്‍

ശ്രീനു എസ്| Last Updated: ശനി, 24 ഒക്‌ടോബര്‍ 2020 (09:15 IST)
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്റെ ഗൂഡാലോചനയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് പങ്കുണ്ടെന്ന ഇഡിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ എല്ലാ വാദമുഖങ്ങളും പൊളിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശിവശങ്കരനെ കോണ്‍ടാക്ട് പൊയിന്റാക്കിയ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് തൃശ്ശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യദ്രോഹകേസിന്റെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പങ്കെടുത്തത് സംസ്ഥാനത്തിന് നാണക്കേടാണ്.

കേരളത്തില്‍ കൊവിഡ് രോഗികളോട് മനുഷ്യത്വരഹിതമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തൃശ്ശൂരില്‍ കൊവിഡ് രോഗിയായ വയോധികയെ കെട്ടിയിട്ട സംഭവം ഉണ്ടായിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജനറല്‍ ഐ.സി.യുവിലാണ് കൊവിഡ് രോഗിയെ ചികിത്സിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. മരിച്ച രോഗിയോട് ആശുപത്രി അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് മനസിലായിരിക്കുകയാണ്. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളില്ല. ഉള്ളതില്‍ കെയര്‍ ടേക്കര്‍മാരില്ല. ടെസ്റ്റ് പൊസിറ്റിവിറ്റിയുടെ കാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്താണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :