കോഴിക്കോട് മാതോളത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 മെയ് 2022 (08:35 IST)
കോഴിക്കോട് മാതോളത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക് ആണ് മരിച്ചത്. ഒന്‍പത് വയസായിരുന്നു. ഇന്നലെ വൈകുന്നേരമാണ് കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ ഒഴുക്കില്‍പെട്ടത്. മറ്റുകുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു. ഒരാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :