1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam Medical College collapse one women died

Kottayam Medical College Building Collapse: തിരികെ വരാതായപ്പോള്‍ ഫോണ്‍ വിളിച്ചു, എടുക്കുന്നില്ല; മകളുടെ ആശങ്കയ്ക്കു പിന്നാലെ തെരച്ചില്‍

തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു

Women Died, Kottayam Medical College, Kottayam Medical College Building Collapse, Building Collapse, Kottayam Medical COllege Accident, കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുവീണു
Kottayam Medical College Building Collapse

Kottayam Medical College Building Collapse: കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപയോഗശൂന്യമായ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു (59) മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകളുടെ ചികിത്സാ ആവശ്യത്തിനായാണ് ബിന്ദുവും ഭര്‍ത്താവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. 
 
തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും മരിച്ച ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ ആരംഭിച്ചത്. ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായി തെരച്ചില്‍ നടത്തി. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും അപകടം നടന്ന് രണ്ട് മണിക്കൂര്‍ പിന്നിട്ടിരുന്നു. 
 
പകല്‍ പതിനൊന്നോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. എന്നാല്‍ ഏകദേശം രണ്ട് മണിക്കൂറിനു ശേഷമാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആളപായമില്ലെന്നു കരുതി തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റുന്നത് വൈകിയതാകും ബിന്ദുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതിരുന്നതിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പത്താം വാര്‍ഡിനോടു ചേര്‍ന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ അറിയിച്ചു.
അടുത്ത ലേഖനം
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം