കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില കെട്ടിടം തകര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (07:57 IST)
കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില കെട്ടിടം തകര്‍ന്നു. കോട്ടയം ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിലാണ് സംഭവം. ചൂണ്ടാച്ചേരി റൂട്ടില്‍ ചിറ്റാനപ്പാറയില്‍ ജോസഫ് കുരുവിളയുടെ വീടാണ് തകര്‍ന്നത്. കൂടാതെ വീടിന്റെ മതിലും ഇടിമിന്നലേറ്റ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

വീടിനുമുന്നിലെ ഇന്‍ര്‍ലോക്ക് കട്ടകള്‍ പൊട്ടിത്തെറിച്ചത് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപാടുകള്‍ ഉണ്ടാക്കി. വീട്ടിലെ വൈദ്യുതി പൂര്‍ണമായും കത്തിനശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :