കൊടുവള്ളിയില്‍ വന്‍ കുഴല്‍പ്പണ വേട്ട

കോഴിക്കോട്| VISHNU.NL| Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (13:43 IST)
കൊടുവള്ളിയില്‍ അന്യസംസ്ഥാനക്കാരില്‍ നിന്നും 1.20 കോടി രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വാരിക്കൂഴി ഭാഗത്തുനിന്നാണ് പണം പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ നാലു പേര്‍ അറസ്റ്റിലായി. ദീപക്, ലാവേഷ്, വിജയ്, ഡെറ്റ എന്നിവരാണ് അറസ്റ്റിലായത്.

വാരിക്കുഴയില്‍ വടകയ്ക്കു താമസിക്കുന്ന ധര്‍മ്മന്‍ സേഠു എന്നയാളാണ് സംഘത്തിന്റെ പ്രധാനിയെന്ന് പോലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :