അനുബന്ധ വാര്‍ത്തകള്‍
- Kerala Weather News in Malayalam Live: യെല്ലോ അലര്‍ട്ട് നാല് ജില്ലകളില്‍ മാത്രം, ആശങ്ക വേണ്ട
- Kerala Weather Live Updates: കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട്; മൂന്നിടത്ത് യെല്ലോ
- Kerala Weather Live Updates, July 2: വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, യെല്ലോ അലര്‍ട്ട് ഓറഞ്ചാക്കി; അഞ്ചിടത്ത് യെല്ലോ !
- Kerala Weather Live Updates, July 1: 'ചെറിയൊരു റെസ്റ്റ് എടുത്തതാണ്' നാളെ മുതല്‍ വീണ്ടും മഴ; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍
- Kerala Weather Live Updates June 30: ഇന്ന് പൊതുവെ ശാന്തം, വെയില് ഉണ്ടാകും; മഴ മുന്നറിയിപ്പില്ല
Kerala Weather Live Updates: ഇന്ന് മഴദിനം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഗംഗാതട പശ്ചിമ ബംഗാളിനു മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു
Kerala Weather News in Malayalam: സംസ്ഥാനത്ത് ഇന്ന് മിക്ക ജില്ലകളിലും മഴ ലഭിക്കും. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
08.30 AM: രാവിലെ പത്ത് വരെയുള്ള സമയത്ത് കേരളത്തിലെ എറണാകുളം, ആലപ്പുഴ, കോട്ടയം (ORANGE ALERT) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
08.00 AM: ഗംഗാതട പശ്ചിമ ബംഗാളിനു മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തി (off shore trough) സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത.
ജൂലൈ ആറ് വരെയുള്ള തിയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ ഏഴ് വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യത.