പാലിനും മദ്യത്തിനും വില കൂടും, അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (12:40 IST)
സംസ്ഥാനത്ത് പാലിനും മദ്യത്തിനും വിലയുയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തിൽ. ലിറ്ററിന് 6 രൂപ കൂടിയേക്കുമെന്നാണ് റിപ്പോർട്ട്. 8 രൂപയുടെ വർധനവാണ് മിൽമ ആവശ്യപ്പെട്ടിരുന്നത്.

കർഷകരിൽ നിന്ന് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ് മിൽമ പാൽ സംഭരിക്കുന്നത്. ഈ പാൽ മിൽമ വിൽക്കുന്നത് 500 രൂപയ്ക്കാണ്. വർധിപ്പിക്കുന്ന തുകയിൽ 82% ക്ഷീരകർഷകർക്ക് ലഭിക്കുമെന്നാണ് മിൽമ അറിയിക്കുന്നത്. അതേസമയം വിറ്റുവരവ് നികുതൊ ഒഴിവാക്കിയതിലെ നഷ്ടം നികത്താനാണ് മദ്യവില വർധന ആലോചിക്കുന്നത്.

വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിലൂടെ 175 കോടി രൂപയുടെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഈ നഷ്ടം നികത്തുന്നതിനായാണ് മദ്യവില വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :