അഭിറാം മനോഹർ|
Last Modified ബുധന്‍, 25 ഫെബ്രുവരി 2026 (09:13 IST)
വിവാദമായ ദ കേരള സ്റ്റോറി 2 സിനിമയ്ക്ക് നല്‍കിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിശോധിക്കും. കണ്ണൂര്‍ സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജിക്കാരന്‍,
കേരളത്തെ വര്‍ഗീയതയുടെയും മതപരിവര്‍ത്തനത്തിന്റെയും നാടായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നാണ് ഹര്‍ജിയിലെ വാദം. ഇന്നലെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ട് ഹര്‍ജിക്കാരുടെ ആശങ്കകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഉള്ളടക്കമറിയാന്‍ സിനിമ കാണാമെന്നും കോടതി വ്യക്തമാക്കി.
സെന്‍സര്‍ ബോര്‍ഡിന്റെ സിനിമാറ്റോഗ്രാഫ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സിനിമ
പൊതുശാന്തി, നൈതികത, ദേശീയ ഐക്യം എന്നിവയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ടോ എന്ന് പരിശോധിക്കാതെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ചിത്രത്തിന്റെ നിര്‍മ്മാതാക്കളോടും സെന്‍സര്‍ ബോര്‍ഡിനോടും വിശദീകരണം തേടി നോട്ടീസ് നല്‍കിയിട്ടുണ്ട്.