1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Rain Alert Today: Yellow Alert in Kannur and Kasaragod

Kerala Rain : മഴ വടക്കോട്ട്; കണ്ണൂരിലും കാസർകോട്ടും യെല്ലോ അലർട്ട്; കടൽ പ്രക്ഷുബ്ധം; തീരദേശങ്ങളിൽ അതീവ ജാഗ്രത

നാളെ (ബുധനാഴ്ച) മഴയ്ക്ക് താല്‍ക്കാലിക ശമനമുണ്ടാകുമെങ്കിലും വ്യാഴാഴ്ചയോടെ തെക്കന്‍-മധ്യ കേരളത്തില്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

Yellow Alert in Kannur and Kasaragod
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം വടക്കന്‍ ജില്ലകളിലേക്ക് കേന്ദ്രീകരിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. മഴ സാധ്യത മുന്‍നിര്‍ത്തി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ജൂണ്‍ 23) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
 
നാളെ (ബുധനാഴ്ച) മഴയ്ക്ക് താല്‍ക്കാലിക ശമനമുണ്ടാകുമെങ്കിലും വ്യാഴാഴ്ചയോടെ തെക്കന്‍-മധ്യ കേരളത്തില്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. 
 
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 23 വരെയും കര്‍ണാടക തീരത്ത് ജൂണ്‍ 26 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.സോമാലിയന്‍ തീരത്തും അറബിക്കടലിന്റെ മധ്യഭാഗങ്ങളിലും കാറ്റിന്റെ വേഗത 65 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാവുന്നതിനാല്‍ ആരും തന്നെ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.
 
ജാഗ്രതാ നിര്‍ദേശങ്ങള്‍
 
മലയോര മേഖലകളില്‍ വരും മണിക്കൂറുകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രാത്രികാല യാത്രകള്‍ പരമാവധി ഒഴിവാക്കുക. ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തദ്ദേശ അധികൃതരുടെ നിര്‍ദ്ദേശാനുസരണം ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണം. നദീതീരങ്ങളിലുള്ളവര്‍ ജലനിരപ്പ് ഉയരുന്നത് നിരന്തരം നിരീക്ഷിക്കേണ്ടതാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പനിബാധിച്ച് മരിച്ചത് 87 പേര്‍, മുരളീധരന്‍ വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപിപ്പിക്കണം: വീണ ജോര്‍ജ്