കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

കേരള ഹൈക്കോടതി ജഡ്ജി എ ബദ്‌റുദിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ജൂണ്‍ 2025 (15:29 IST)
കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം. ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. കേരള ഹൈക്കോടതി ജഡ്ജി എ ബദ്‌റുദിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വീട്ടിനകത്ത് ബെഡ്‌റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്. വീടുമായി അടുത്തിടപഴകിയ വ്യക്തികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം തൃശ്ശൂര്‍ കൊടകരയില്‍ പഴയ കെട്ടിട ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച കെട്ടിടം കനത്ത മഴയത്ത് ഇടിഞ്ഞു വീഴുകയായിരുന്നു. കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്.

രാവിലെ ജോലിക്ക് പോകുന്നതിനു വേണ്ടി ഒരുങ്ങുന്നതിനിടയാണ് കെട്ടിടം ഇടിഞ്ഞുവീണത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :