നേതൃമാറ്റം തൽക്കാലത്തേക്കില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരുമെന്ന് റിപ്പോർട്ട്

K Sudhakaran
K Sudhakaran
അഭിറാം മനോഹർ| Last Modified ശനി, 25 ജനുവരി 2025 (09:24 IST)
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തികൊണ്ട് പുനസംഘടന പൂര്‍ത്തീകരിക്കാനാണ് തീരുമാനം. സുധാകരനെ വിശ്വാസത്തിലെടുക്കാതെ തീരുമാനങ്ങളുണ്ടാകില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

പുനസംഘടന നടപടികളുമായി മുന്നോട്ട് പോകാനാണ് സുധാകരന് ലഭിച്ച നിര്‍ദേശം. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് നടത്തുന്നത് പുനസംഘറന ചര്‍ച്ചകള്‍ മാത്രമാണെന്നും എഐസിസി അറിയിച്ചു. ഇതിനിടെ കെ സി വേണുഗോപാല്‍ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :