ആലപ്പുഴ|
Last Modified ചൊവ്വ, 28 ജൂലൈ 2015 (20:17 IST)
ആലപ്പുഴയില്‍ ജെഎസ്‌എസ് ഓഫിന് മുന്‍പില്‍ സംഘര്‍ഷം. ആലപ്പുഴയിലെ ചുങ്കത്തു സ്ഥിതി ചെയ്യുന്ന ജെഎസ്‌എസ് ഓഫീസ് പിടിച്ചെടുക്കാന്‍ രാജന്‍ ബാബു വിഭാഗം
നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിനെ പ്രതിരോധിക്കാന്‍ ഗൌരിയമ്മയോടൊപ്പമുള്ള പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും രംഗത്തെത്തി.
സംഘര്‍ഷത്തിനിടെ ഓഫീസില്‍
സിപിഎമ്മിന്റെ കൊടി ഉയര്‍ത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ കൊടിയുയര്‍ത്തുന്നത് ലയന സമ്മേളനത്തിന് ശേഷം മതിയെന്ന്
ഗൌരിയമ്മ അനുകൂലികള്‍ അറിയിക്കുകയായിരുന്നു. ഗൌരിയമ്മയുടെ പേരില്‍ കരം അടയ്ക്കുന്ന വസ്‌തു മറ്റുള്ളവര്‍ക്കു വിട്ടു നല്‍കില്ലെന്നാണ് കൂടെയുള്ള പ്രവര്‍ത്തകര്‍ പറഞ്ഞു.