അഭിറാം മനോഹർ|
Last Modified വെള്ളി, 27 ജൂണ്‍ 2025 (13:20 IST)
തിരുവനന്തപുരം: ഐടി പാര്‍ക്കിലെ മദ്യശാലയ്ക്ക് അപേക്ഷകരില്ല. എക്‌സൈസ് ചട്ടം നിലവില്‍ വന്നിട്ട് 3 മാസമായെങ്കിലും ഒരു അപേക്ഷ പോലും ഇതുവരെയും സര്‍ക്കാരിന് മുന്നിലെത്തിയിട്ടില്ല. ചട്ടത്തിലെ നിബന്ധനകള്‍ ഇളവ് ചെയ്യണമെന്നാണ് ഐടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ഐടി പാര്‍ക്കില്‍ ഒരു ലൈസന്‍സെന്ന നിബന്ധനയില്‍ മാറ്റം വേണമെന്നാണ് ഐടി വകുപ്പ് ആവശ്യപ്പെടുന്നത്.
നിലവില്‍ ഡെവലപ്പര്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കാന്‍ ചട്ടം ഭേദഗതി ചെയ്തത്. അപേക്ഷകരായി കോ ഡെവലപ്പര്‍മാര്‍ക്കും ലൈസന്‍സ് വേണമെന്നാണ് ഐടി വകുപ്പിന്റെ നിലപാട്. നേരിട്ട് ലൈസന്‍സെടുക്കാന്‍ പാര്‍ക്ക് സിഇഒമാര്‍ താത്പര്യം കാണിക്കാത്തതും തിരിച്ചടിയാണ്.