ജല്ലിക്കെട്ട് ഓസ്കറിൽനിന്നും പുറത്ത്: അവസാന പട്ടികയിൽ ജല്ലിക്കെട്ട് ഇല്ല

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (11:36 IST)
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍ നിന്ന് ഇന്ത്യന്‍ മലയാള സിനിമ ജെല്ലിക്കെട്ട് പുറത്ത്. മികച്ച വിദേശഭാഷാ ചിത്രം എന്ന ക്യാറ്റഗറിയിൽ 15 സിനിമകളാണ് അവസാന പട്ടികയിൽ ഇടം നേടിയിയത്. ഇതിൽ മലയാളികളും ഇന്ത്യക്കാരും ഏറെ പ്രതീക്ഷ അർപ്പിച്ച ജിലോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലികെട്ട് ഉൾപ്പെട്ടില്ല. ജെല്ലിക്കെട്ടിന്റെ ഓസ്കർ നോമിനേഷൻ ഇന്ത്യൻ സിനിമ ലോകത്ത് തന്നെ വലിയ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി അന്തരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ജെല്ലിക്കെട്ട് അവസാന പട്ടികയിൽ ഇടംപിടിയ്കും എന്നായിരുന്നു പ്രതീക്ഷ. അതേസമയം കരിഷ്‌മ ദേവ് ദുബേ സംവിധാനം ചെയ്ത ബിട്ടു ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം അവസാാന പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ഏപ്രില്‍ 25ന് ആണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :