കേരളത്തിൽ സ്ഥിതി അതീവ ഗുരുതരം, അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കണമെന്ന് ഐഎംഎ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (12:32 IST)
കോവിഡ് ബാധ അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയ്ക്കും എന്ന് വ്യക്തമാക്കി. കേരളത്തിൽ മരണനിരക്ക് കുറവാണെങ്കിലും രോഗവ്യാപന നിരക്ക് വളരെ കൂടുതലാണെന്നും ഇത് ഗൗരവമായി കാണണം എന്നും ഐഎംഎ പറയുന്നു.

ഐഎംഎ ദേശീയ തലത്തില്‍ നടത്തിയ പഠനത്തില്‍ കേരളം വളരെ ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായി എന്ന് ഐഎംഎ പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു. വീണ്ടും ലോക്ഡൗണിലേയ്ക്ക് പോകണം എന്ന് പറയുന്നില്ല. പക്ഷേ, നിയന്ത്രണങ്ങൾ കർശനമായി പാലിയ്ക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം. ആളുകൾ കൂട്ടംകൂടിയുള്ള പ്രതിഷേധങ്ങൾ അടിയന്തരമായി അവസാനിപ്പിയ്ക്കണം. റിവേഴ്സ് ക്വാറന്റിന്ന് കർശനമായി നടപ്പിലാക്കുകയും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിയ്ക്കുകയും വേണമെന്നും ഐഎംഎ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :